കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയേന്ദ്ര സരസ്വതിക്കെതിരെ പുതിയ കേസ്

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് പൊലീസ് കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്കെതിരെ മറ്റൊരു കേസ് ഫയല്‍ ചെയ്തു. ശങ്കരരാമന്‍ കേസില്‍ മാപ്പുസാക്ഷിയായ രവി സുബ്രഹ്മണ്യത്തെ വക്കീല്‍ മുഖേന ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കേസ്. രവി സുബ്രഹ്മണ്യത്തിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

മഠം അഭിഭാഷകരായ രേവതിയും നാദിറ ഭാനുവും ചെങ്കല്‍പേട്ട് സബ്ജയിലില്‍ ചെന്ന് മഠാധിപതിക്കെതിരായി നല്‍കിയ മൊഴി പിന്‍വലിക്കാനാവശ്യപ്പെട്ട് രവിയെ ഭീഷണിപ്പെടുത്തിയെന്നും മൊഴി പിന്‍വലിച്ചാല്‍ പണം നല്‍കാമെന്നു വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

ശങ്കരരാമന്‍ വധക്കേസില്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന് കേസില്‍ ജാമ്യമനുവദിക്കുന്ന സമയത്ത് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മഠാധിപതിക്കെതിരെ പുതിയ കേസ് ഫയല്‍ ചെയ്ത് അതു കാണിച്ച് സുപ്രീംകോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമം. കേസ് സത്യമാണെന്നു തെളിഞ്ഞാല്‍ ജയേന്ദ്രസരസ്വതിക്കനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X