കരുണാകരനെതിരെ നടപടിയെടുക്കണം: ആര്യാടന്‍
തിരുവനന്തപുരം: കെ. കരുണാകരന്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്ന് എ ഗ്രൂപ്പ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
മലപ്പുറം ഡിസിസി പ്രസിഡന്റ് മുഹമ്മദുകുഞ്ഞ്, പാലക്കാട് ഡിസിസി പ്രസിഡന്റ് വി. എസ്. വിജയരാഘവന്‍ തുടങ്ങിയ നേതാക്കളും കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പുമായി നടത്തിയ ഒത്തുതീര്‍പ്പ് ജനങ്ങള്‍ അംഗീകരിച്ചില്ലെന്നും അത്തരം ഒത്തുതീര്‍പ്പ് ഇനിയുമുണ്ടായാല്‍ പാര്‍ട്ടി തകരുമെന്നും ആര്യാടന്‍ പറഞ്ഞു. ഈ അവസരത്തില്‍ ശക്തമായ അച്ചടക്ക നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അതേ സമയം നടപടിയുടെ കാര്യത്തില്‍ എ ഗ്രൂപ്പില്‍ നിന്നുതന്നെ ഭിന്നസ്വരം ഉയര്‍ന്നു. എ ഗ്രൂപ്പിനെ അനുനയിപ്പിച്ച് മുന്നോട്ടുപോവണമെന്നാണ് എ ഗ്രൂപ്പ് നേതാവും പത്തനംതിട്ട ഡിസിസി പ്രസിഡന്റുമായ ശിവാദസന്‍ നായര്‍ നിര്‍ദേശിച്ചത്.












Click it and Unblock the Notifications