കെപിസിസി നിര്‍വാഹകസമിതി യോഗം ഇന്ന്
തിരുവനന്തപുരം: ഗ്രൂപ്പ് രാഷ്ട്രീയവും പരസ്പരവിമര്‍ശനവും ശക്തിയാര്‍ജിച്ച പശ്ചാത്തലത്തില്‍ കെപിസിസി നിര്‍വാഹകസമിതി യോഗം ഫെബ്രവരി 22 ചൊവ്വാഴ്ച ഇന്ദിരാഭവനില്‍ ചേരുന്നു.
യോഗം ബഹിഷ്കരിക്കാനാണ് കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന്റെ തീരുമാനം. എന്നാല്‍ ആ പക്ഷത്തുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
സംഘടനാപ്രശ്നങ്ങളും ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടുമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. സംഘടനാതെരഞ്ഞെടുപ്പും യോഗം ചര്‍ച്ച ചെയ്യും.
സംഘടനാ തെരഞ്ഞടുപ്പു സംബന്ധിച്ച് ജില്ലാ ഭരണാധികാരികളുടെ നിയമനമാണ് ഐ ഗ്രൂപ്പ് പ്രധാനതര്‍ക്കവിഷയമായി ഉയര്‍ത്തിയിരിക്കുന്നത്. 54 ജില്ലാ വരണാധികാരികളുടെ പേരടങ്ങിയ പട്ടിക കെപിസിസി സംസ്ഥാന ഇലക്ഷന്‍ അതോറിട്ടി ചെയര്‍മാനായ കൃഷ്ണസ്വാമിക്കു നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ വരണാധികാരികള്‍ അന്യസംസ്ഥാനത്തു നിന്നുള്ളവരായിരിക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തു നിന്നുള്ളവരെ വരണാധികാരികളായി നിയമിക്കുന്നതിന് എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
മാര്‍ച്ച് 12 മുതല്‍ നടക്കാനിരിക്കുന്ന ദണ്ഡിയാത്രയുടെ 75-ാം വാര്‍ഷിക പരിപാടികളെ കുറിച്ചും യോഗം തീരുമാനമെടുക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതികളും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും.
കെപിസിസി യോഗത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നമെന്നതു സംബന്ധിച്ച തീരുമാനമെടുക്കാനായി കെപിസിസി ഭാരവാഹികള്‍ ഫെബ്രവരി 21 തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു.












Click it and Unblock the Notifications