സിപിഎം: ഔദ്യോഗിക പാനലില്‍ പി. ശശിയെ ഉള്‍പ്പെടുത്തി
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. പി. ശശിയെ അവസാന നിമിഷം ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തി.
പി. ശശിയെ ഒഴിവാക്കിയാണ് ഔദ്യോഗിക പാനല്‍ ആദ്യം തയ്യാറാക്കിയിരുന്നത്. പി. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നത് വി. എസ് പക്ഷത്തിന്റെ പ്രധാന ആവശ്യമായതിനാല്‍ മത്സരം ഒഴിവാക്കാനുള്ള ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ഭാഗമായാണ് ശശിയെ പാനലില്‍ ആദ്യം ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ വി. എസ് പക്ഷം മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം ശശിയെ ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തി. പിണറായി പക്ഷത്തെ പി. രാജീവും പാനലിലുണ്ട്.
വി. എസ് പക്ഷത്തു നിന്ന് 12 പേരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ചത്. മത്സരഫലം ചൊവ്വാഴ്ച രാത്രിയോടെ പ്രഖ്യാപിക്കും.
ഔദ്യോഗിക പാനലില്‍ വി. എസ് പക്ഷത്തെ അഞ്ച് പേരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. എം. എം. ലോറന്‍സ്, വി. രാഘവന്‍, കെ. ജെ. തോമസ്, രാജന്‍, ജി. സുധാകരന്‍ എന്നിവരാണ് ഇവര്‍.












Click it and Unblock the Notifications