വി. എസ് പക്ഷത്തിന്റെ പട്ടികയില്‍ 13 പേര്‍
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കുള്ള വി. എസ്- സിഐടിയു പക്ഷത്തിന്റെ പട്ടിക തയ്യാറായി. 13 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സി. എസ്. സുജാത, കെ. സുരേഷ്കുറുപ്പ്, കെ. സതീഷ്ചന്ദ്രന്‍, ഇ. ജി. കൃഷ്ണന്‍, ടി. ശശിധരന്‍, ഒ. ജി. മദനന്‍, എ. പ്രദീപ്കുമാര്‍. പി. നന്ദകുമാര്‍, ടി. കെ. ഹംസ, ജി. സുധാകരന്‍, ഒ. കെ. ഹബീബ്, പി. ആര്‍. വസന്തന്‍, എസ്. അജയകുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടാതെ വരുന്നവര്‍ മത്സരിക്കാനാണ് തീരുമാനം. ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മത്സരം നടക്കാന്‍ തന്നെയാണ് സാധ്യത.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ചിലരെ ഒഴിവാക്കുകയും വി. എസ് പക്ഷം നിര്‍ദേശിക്കുന്നവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ മാത്രമേ മത്സരം ഒഴിവാകൂ. ഇതിന് പിണറായി പക്ഷം തയ്യാറാവില്ലെന്നതിനാല്‍ മത്സരം നടക്കാനാണ് സാധ്യത.












Click it and Unblock the Notifications