Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം തിരഞ്ഞെടുപ്പ് ഇന്ന്

മലപ്പുറം: നാല് ദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനം ഫിബ്രവരി 22 ചൊവ്വാഴ്ച സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയെ ചൊവ്വാഴ്ച തിരഞ്ഞെടുക്കും. വോട്ടെടുപ്പ് നടക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് സമ്മേളനത്തിലെ ചര്‍ച്ചകളുടെ ഗതി നല്‍കുന്ന സൂചന.

പതിനഞ്ചോളം പുതുമുഖങ്ങളാണ് പുതിയ കമ്മിറ്റിയിലുണ്ടാവുക. ഇപ്പോള്‍ 11 ഒഴിവുകളാണ് കമ്മിറ്റിയിലുള്ളത്. അനാരോഗ്യം മൂലം ചിലരെ ഒഴിവാക്കുമെന്നതിനാല്‍ ഇത് പതിനഞ്ചോളം വരും.

മത്സരം നടക്കുകയാണെങ്കില്‍ ഇപ്പോള്‍ കമ്മിറ്റിയിലുള്ള പലരും പുറത്താവാനും സാധ്യതയുണ്ട്. മത്സരത്തില്‍ നിന്ന് വി. എസ് പക്ഷം പിന്‍മാറാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. വി. എസ് പക്ഷത്തിന് കമ്മിറ്റിയില്‍ ഭൂരിപക്ഷം നേടാനായാല്‍ സെക്രട്ടറിയെ മാറ്റിയേക്കും.

അതേ സമയം ഔദ്യോഗിക പക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മത്സരം ഉണ്ടായാലും തങ്ങള്‍ക്ക് കേടുപാടൊന്നുമുണ്ടാവില്ലെന്ന വിശ്വാസമാണ് പിണറായി പക്ഷത്തിന്. മാത്രവുമല്ല, മത്സരമുണ്ടായാല്‍ അത് വി. എസ് പക്ഷത്തിന്റെ സൃഷ്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുക.

വി. എസ്, പിണറായി പക്ഷങ്ങള്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമണം നടത്തിയ പൊതുചര്‍ച്ചക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വ്യക്തിപരമായ വിമര്‍ശനങ്ങളിലേക്ക് നീളുന്നതായിരുന്നു തിങ്കളാഴ്ച സമാപിച്ച ചര്‍ച്ച. വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന രീതി കേരളത്തിലെ സമ്മേളനത്തില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ഈ രീതി വച്ചുറപാറുപ്പിക്കാനാവില്ലെന്നും പ്രതിനിധികളെ സംബോധന ചെയ്ത പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെയും ചൊവ്വാഴ്ച തിരഞ്ഞെടുക്കും. രാവിലെ ഒമ്പത മണിയോടെ തുടങ്ങുന്ന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന കമ്മിറ്റി ചേരും. കോട്ടക്കുന്നില്‍ നടക്കുന്ന സമ്മേളനം സമാപിക്കുക. വൈകുന്നേരം നടക്കുന്ന മാര്‍ച്ചില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+