കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൈക്കൂലി: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റില്‍
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതിന് തിരുവനന്തപുരം കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി.
കളിപ്പാങ്കുളം സ്വദേശിയായ എസ്. ആര്. ശാന്തിയെയാണ് ശ്രീകണ്ഠേശ്വരത്തുള്ള ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് ഡിവൈഎസ്പി കെ ശ്രീകണ്ഠന് നായരുടെ നേതൃത്വത്തില്‍ അറസ്റുചെയ്തത്.
ധാന്യങ്ങള്‍ പൊടിച്ചു വില്‍ക്കുന്ന സ്ഥാപനം തുടങ്ങാനായി ചേങ്കോട്ടുകോണം സ്വദേശിയായ ഗോപകുമാര്‍ പുന്നപുരത്തില് നിന്നും 2000 രൂപ കൈക്കൂലി വാങ്ങവെയാണ് ശാന്തി പിടിയിലായത്.
സ്ഥാപനം തുടങ്ങാന്‍ ഇവര്‍ കൈക്കൂലിയാവശ്യപ്പെട്ട കാര്യം ഗോപകുമാര്‍ വിജിലന്സിലറിയിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഓഫീസിലെത്തിയ ഗോപകുമാര്‍ ഹെല്‍ത്ത് ഇന്സ്പെക്ടറാവശ്യപ്പെട്ട പണം നല്കുമ്പോള് വിജിലന്സുകാര് അവരെ അറസ്റുചെയ്യുകയായിരുന്നു.
Story first published: Tuesday, February 22, 2005, 5:30 [IST]