Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലുകളില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു സബ്ജയിലുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും നീലച്ചിത്രങ്ങളുടെ കാസറ്റുകളും കണ്ടെടുത്തു.

തടവുകാരുടെ പേരുപറഞ്ഞ് സ്വകാര്യആവശ്യങ്ങള്‍ക്കായി ജയിലധികൃതര്‍ ക്രമക്കേടുകള്‍ നടത്തുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കൊട്ടാരക്കര, തിരുവനന്തപുരത്ത അട്ടക്കുളങ്ങര, കോഴിക്കോട്, മട്ടാഞ്ചേരി എന്നീ സബ്ജയിലുകളിലാണ് മിന്നല്‍പരിശോധന നടത്തിയത്.

കൊട്ടാരക്കര ജയില്‍വാര്‍ഡന്റെ പക്കല്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 2,600 രൂപയും സൂപ്രണ്ടിന്റെ പക്കല്‍ നിന്നും 500 രൂപയും കണ്ടെടുത്തു. കൊട്ടാരക്കര ജയിലിലെ റിക്രിയേഷന്‍ ക്ലബ്ബില്‍ നിന്നാണ് നീലച്ചിത്രകാസറ്റ് കണ്ടെടുത്തത്.

തടവുകാരുടെ പേരു പറഞ്ഞ് വൗച്ചറുകള്‍ കൃത്രിമം കാണിച്ച് ജയിലുദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ നടത്തുന്നതായി പരിശോധനയില്‍ തെളിഞ്ഞതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല വൗച്ചറുകളിലും ജയിലധതികൃതര്‍ ഉദ്ദേശ്യകാര്യം വ്യക്തമാക്കാറില്ല. തടവുകാരുടെയും ഡ്രൈവര്‍മാരുടെയും പേരുകള്‍ മാത്രമാണ് വൗച്ചറില്‍ കാണിക്കാറുള്ളത്.

വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ഡിഐജി എ. സുരേന്ദ്രനാണ് മിന്നല്‍പരിശോധനക്കു നേതൃത്വം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+