പാമോയില്‍: കരുണാകരന്റെ ആവശ്യം സുപ്രിം കോടതി തള്ളി
ദില്ലി: പാമോയില്‍ കേസ് വിപുലമായ ബെഞ്ചിന് വിടണമെന്ന കെ. കരുണാകരന്റെ ആവശ്യം സുപ്രിം കോടതി തള്ളി.
കേസില്‍ കരുണാകരനെ ഉള്‍പ്പെടുത്തുന്നതിന് ലോക്സഭാ സ്പീക്കറുടെ അനുമതി വേണ്ടതില്ലെന്ന ഹൈക്കോടതിയുടെ വിധിയ്ക്കെതിരെയാണ് കരുണാകരന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് വിപുലമായ ബെഞ്ചിന് വിടേണ്ടതില്ലെന്ന് സമാനമായ കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി വിധിച്ചു.
കേസില്‍ തുടര്‍ന്നുള്ള വാദം സുപ്രിം കോടതി ഏപ്രില്‍ അഞ്ചിന് കേള്‍ക്കും. കേസില്‍ കരുണാകരനെതിരായ നടപടികള്‍ പിന്‍വലിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications