കെപിസിസി നിര്‍വാഹകസമിതി യോഗം തുടങ്ങി
തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതിയോഗം ഫിബ്രവരി 22 ചൊവ്വാഴ്ച ഇന്ദിരാഭവനില്‍ ആരംഭിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍, മന്ത്രിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
മാര്‍ച്ച് 17നുള്ള ദണ്ഡിയാത്രയോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള എഐസിസി നിര്‍ദേശം യോഗം ചര്‍ച്ച ചെയ്യും. ഇതോടനുബന്ധിച്ച് എന്തു പരിപാടിയാണ് സംഘടിപ്പിക്കേണ്ടതെന്നതിനെ കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി പഠിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കെപിസിസിയുടെ ഉപസമിതി യോഗത്തില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ചയും ഇന്നു നടന്നേക്കും. സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.
സമാന്തരപാര്‍ട്ടി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കാലികപ്രാധാന്യമുള്ള രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും കെപിസിസി നിര്‍വാഹക സമിതി ചര്‍ച്ച ചെയ്തേക്കും. ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് ഫിബ്രവരി 21നു ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നിര്‍വാഹകസമിതിയംഗങ്ങള്‍ ഉയര്‍ത്തുന്ന ഏതു പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം വൈകുന്നേരം വരെ നീണ്ടുനില്‍ക്കും.












Click it and Unblock the Notifications