മധ്യഇറാനില്‍ ഭൂകമ്പം: 400 പേര്‍ മരിച്ചു
ടെഹ്റാന്‍: മധ്യഇറാനിലുണ്ടായ ശക്തിയായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം നാനൂറില്‍ കവിയുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.
റിച്ചര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍നാശനഷ്ടങ്ങളാണുണ്ടായത്. ഇന്ത്യന്‍ സമയം രാവിലെ 7.55നാണ് ഭൂകമ്പമുണ്ടായത്. ഒട്ടേറെ ഗ്രാമങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. ആറ് ഗ്രാമങ്ങളിലെ 70 ശതമാനം കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. കെര്‍മന്‍ പ്രവിശ്യയിലെ സരന്ദയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തെ തുടര്‍ന്ന് ഈ മേഖലയിലെ വൈദ്യതിബന്ധം തകരാറിലായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
2003 ഡിസംബറില്‍ ഇറാനിലെ ബാം നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 26,000ല്‍ പരം ആളുകള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications