Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞടുപ്പ് അക്രമം: ബീഹാറില്‍ അഞ്ച് മരണം

പട്ന: ബീഹാറില്‍ അവസാനഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒരു പ്രിസൈഡിംഗ് ഓഫീസറടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

പട്നയിലെ ഗോസായില്‍ ബൂത്തു പിടിച്ചടക്കാന്‍ വന്നവര്‍ക്കു നേരെ ബിഎസ്എഫ് സൈനികര്‍ നടത്തിയ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.ബോംബ് സ്ഫോടനത്തില്‍ ലാല്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ ഒരാളും സിവാന്‍ ജില്ലയിലെ ഹര്‍നാത്പൂരില്‍ മൂന്നുപേരും കൊല്ലപ്പെട്ടു.

നളന്ദയിലെ ഹില്‍സയില്‍ ഒരു ബൂത്തിനു നേരെ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ക്കു പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാജിപൂരിലെ ബൂത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് ആര്‍ജെഡി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ധനാപൂര്‍ മണ്ഡലത്തില്‍ വിരുദ്ധചേരികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു.

മുസാഫിര്‍ ജില്ലയിലെ പാസ്വാലിയില്‍ സുരക്ഷാഉദ്യോഗസ്ഥരില്‍ നിന്നും രണ്ടു തോക്കുകള്‍ ബൂത്തുപിടുത്തക്കാര്‍ അപഹരിച്ചു.

സരണ്‍ ജില്ലയിലെ സോണാപൂരിലെ ബൂത്തിനടുത്തു നിന്നും ബോംബുകളും റൈഫിളുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+