ബിഎഡ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
കൊച്ചി: ബിഎഡ് കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളായ എന്‍. മമ്മൂട്ടി, പി. സി. അഹമ്മദ് എന്നിവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കേസിലെ തെളിവെടുപ്പു പൂര്‍ത്തിയാക്കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി അമിതതാല്‍പര്യം കാണിക്കുന്നുവെന്നും കേസില്‍ നീതിപൂര്‍വമായ വിധിയുണ്ടാകില്ലെന്നും കാണിച്ചു നല്‍കിയ ഹര്‍ജിയാണ് ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ തള്ളിയത്. തങ്ങള്‍ കോഴ വാങ്ങിയതായി കേസിലില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പരാതി പ്രഥമദൃഷ്ട്യാ സാധൂകരിക്കാനാവാത്തതാണെന്നും ബിഎഡ് കേസില്‍ കോഴ വാങ്ങിയിട്ടുണ്ടോയെന്നു തീരുമാനിക്കേണ്ടത് വിജിലന്‍സ് കോടതിയാണെന്നും ഹൈക്കോടതി അറിയിച്ചു.












Click it and Unblock the Notifications