പ്രേംകുമാറിന്റെ കുടുംബത്തിന് സഹായം നല്‍കും
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടു കാരണം ആത്മഹത്യ ചെയ്ത നവരത്നയില്‍ പ്രേംകുമാറിന്റെ ഭാര്യ രമാദേവിക്ക് സഹകരണസ്ഥാപനത്തില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സഹകരണസ്ഥാപനങ്ങളില്‍ നിന്നും അവരെടുത്തിട്ടുള്ള 1.7 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളും. വിവിധ സംഘടനകളുടെ സഹായങ്ങള്‍ ഏകോപിപ്പിച്ച് കുട്ടികളുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഒന്‍പത് നഴ്സിംഗ് കോളജുകള്‍ക്കുംനും നഴ്സിംഗ് സ്കൂളുകള്‍ക്കും അനുമതി നല്‍കാനും തീരുമാനിച്ചു. ആറ് ബിഎഡ് കോളജുകളില്‍ എംഎഡ് കോഴ്സും രണ്ട് പോസ്റ് ബേസിക് ബിഎസ്സി നേഴ്സിംഗ് കോഴ്സുമാരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.
സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ബാബു ജേക്കബ്ബിന് നഗര നവീകരണ പദ്ധതിയുടേയും വിദേശസഹായത്തോടെ നടപ്പാക്കുള്ള പദ്ധതികളുടേയും ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications