കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ 194 കോളജുകളില്‍ തൊഴില്‍ സംരംഭ ക്ലബ്ബുകള്‍ തുടങ്ങിയതായി വ്യവസായ ഡയറക്ടര്‍ ടി ഒ സൂരജ് അറിയിച്ചു.

കഴിവും വിദ്യാഭ്യാസവുമുണ്ടായിട്ടും സംസ്ഥാനത്ത് തൊഴില്‍രഹിതര്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്വയംതൊഴില്‍ സംരംഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു താല്‍പര്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്ലബ്ബുകള്‍ ആരംഭിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 18 എഞ്ചിനീയറിംഗ് കോളജുകളിലും 41 പോളിടെക്നിക്കുകളിലും ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്. ഇവയിലാകെ5820 അംഗങ്ങളുമുണ്ട്. ഇവരില്‍ ചിലര്‍ ഇപ്പോള്‍ത്തന്നെ സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ബോധ്യമുണ്ടാക്കുകയും സ്വന്തമായി തൊഴില്‍സംരംഭങ്ങളാരംഭിക്കുവാന്‍ പ്രേരിപ്പിക്കുകയും അതിനാവശ്യമായ പരിശീലനം നല്‍കുകയുമാണ് ക്ലബ്ബുകളിലൂടെ ചെയ്തു വരുന്നത്.

ഈ വര്‍ഷം 25 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കൂടി ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് സൂരജ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X