Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വീണ്ടും സിപിഎം സെക്രട്ടറി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ ഔദ്യോഗിക പാനല്‍ പൂര്‍ണവിജയം നേടി. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വി. എസ് പക്ഷത്തെ 12 പേരും തോറ്റു. ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവാതെ മത്സരത്തില്‍ ഉറച്ചുനിന്ന വി. എസ് പക്ഷത്തിന് ഇത് കനത്ത തിരിച്ചടിയായി.

നിലവിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയിലെ എല്ലാം അംഗങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ അംഗസംഖ്യ 78ല്‍ നിന്ന് 76 ആയി കുറച്ചു.

എം. എം. ലോറന്‍സ്, ജി. സുധാകരന്‍, സി. എസ് സുജാത, പി. ആര്‍. രാജന്‍, പി. രാജീവ്, കെ. ജെ. തോമസ്, ബി. രാഘവന്‍ എന്നിവരാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം. എം. ലോറന്‍സ് വീണ്ടും കമ്മിറ്റിയംഗമായി എന്നതാണ് ഈ സമ്മേളനത്തിന്റെ ഒരു സവിശേഷത.

ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച എന്‍. പത്മലോചനന്‍, സി. വി. ഔസേഫ്, കെ. ഒ. ഹബീബ്, ടി. ശശിധരന്‍, എ. പ്രദീപ്കുമാര്‍, ഇ. ജി. കൃഷ്ണന്‍, കെ. വി. ദേവദാസ്, കെ. സി. രാജഗോപാല്‍, ഒ. ജി. മദനന്‍, ടി. ചാത്തു, പി. നന്ദകുമാര്‍, ഡി. രാജപ്പന്‍നായര്‍ എന്നിവരാണ് തോറ്റത്.

സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന്റെ പേര് പാലൊളി മുഹമ്മദ്കുട്ടി നിര്‍ദേശിച്ചു. ടി. ശിവദാസമേനോന്‍ പിന്താങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+