ലോട്ടറി: രണ്ടു ബില്ലുകള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുന്നതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പേപ്പര്‍ ലോട്ടറിക്ക് കൂടിയ നികുതി ചുമത്താനുള്ള ബില്ലിനും അംഗീകാരമായി.
ലോട്ടറി നിരോധിക്കാനുള്ള ബില്‍ അടുത്ത നിയമസഭാകക്ഷി യോഗത്തില്‍ പാസാക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. ചൂതാട്ടത്തിന്റെ പരിധിയില്‍ പെടുത്തിയാണ് ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുന്നത്.
പേപ്പര്‍ ലോട്ടറിയുടെ ബമ്പര്‍ നറുക്കെടുപ്പിന് 10 ലക്ഷം രൂപയും സാധാരണ നറുക്കെടുപ്പിന് രണ്ടര ലക്ഷം രൂപയും നികുതി ചുമത്തും. കേരള ഭാഗ്യക്കുറിക്കും നികുതി ബാധകമാണ്.












Click it and Unblock the Notifications