എം. എന്‍. വിജയന്‍ എഡിറ്റര്‍ സ്ഥാനം രാജിവച്ചു
തൃശൂര്‍: ദേശാഭിമാനി വാരികയുടെ പത്രാധിപ സ്ഥാനം എം. എന്‍. വിജയന്‍ രാജിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എം. എന്‍. വിജയനും തമ്മിലുള്ള ആശയഭിന്നത പരസ്യമായി പുറത്തുവന്ന സാഹചര്യത്തിലാണ് രാജി.
പിണറായി വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എം. എന്‍. വിജയന് പത്രാധിപ സ്ഥാനത്തു തുടരാനാവില്ലെന്ന് സൂചനയുണ്ടായിരുന്നു. സിപിഎം സമ്മേളനത്തിന് മുമ്പ് എം. എന്‍. വിജയനെതിരെ നിശിതമായ വിമര്‍ശനമാണ് പിണറായി നടത്തിയിരുന്നത്. സമ്മേളനം കഴിഞ്ഞാല്‍ താന്‍ പാര്‍ട്ടിയിലുണ്ടാവുമോയെന്ന് അറിയില്ലെന്ന് എം. എന്‍. വിജയന്‍ പറഞ്ഞിരുന്നു.
ദേശാഭിമാനി പത്രത്തിന്റെ പത്രാധിപ സ്ഥാനത്തു നിന്ന് വി. എസ്. അച്യുതാനന്ദനെ ഒഴിവാക്കുമെന്നും സൂചനയുണ്ട്. എം. എ. ബേബിയൊണ് ദേശാഭിമാനി പത്രത്തിന്റെ പുതിയ പത്രാധിപരായി പരിഗണിക്കുന്നത്.












Click it and Unblock the Notifications