രാജിക്ക് നേരത്തെ തീരുമാനിച്ചിരുന്നു: വിജയന്‍
തൃശൂര്‍: ദേശാഭിമാനി വാരികയുടെ പത്രാധിപ സ്ഥാനത്തു നിന്ന് രാജിവയ്ക്കാന്‍ താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് എം. എന്‍. വിജയന്‍ വ്യക്തമാക്കി.
ദേശാഭിമാനി വാരികയുടെ പത്രാധിപ സ്ഥാനത്തുനിന്ന് താന്‍ രാജിവയ്ക്കുകയാണെന്ന ഒറ്റവാചകത്തിലുള്ള കത്താണ് താന്‍ സിപിഎം നേതൃത്വത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏത് വിഭാഗം വിജയിച്ചാലും താന്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. തന്റെ ലേഖനത്തിനെതിരെ പിണറായി വിജയന്‍ നടത്തിയ പ്രതികരണമല്ല രാജിയിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാഠം മാസിക പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും വിജയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications