നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ: മുരളി
കൊല്ലം: മുഖ്യമന്ത്രിക്കും കെപിസിസി ഭാരവാഹികള്‍ക്കുമെതിരെയാണ് അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കേണ്ടതെന്ന് കെ. മുരളീധരന്‍.
ഫിബ്രവരി 23 ബുധനാഴ്ച കൊല്ലത്ത് ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ ഗ്രൂപ്പ് അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. മേഖലാറാലികളും സമ്മേളനങ്ങളും സമാന്തര പ്രവര്‍ത്തനങ്ങളല്ല. അവ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്. നേരത്തെ തീരുമാനിച്ച പരിപാടികളുമായി ശക്തമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനമെന്ന് മുരളി വ്യക്തമാക്കി.












Click it and Unblock the Notifications