അച്ചടക്ക നടപടി ആവശ്യപ്പെട്ടിട്ടില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ആരെയെങ്കിലും പുറത്താക്കണമെന്നോ ആര്‍ക്കെങ്കിലുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നോ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി അച്ചടക്ക നടപടി ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫിബ്രവരി 23 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ ആരുടെയും അതിരുകവിഞ്ഞ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications