രാഷ്ട്രപതി കേരള നിയമസഭ സന്ദര്‍ശിക്കും
ദില്ലി: രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം കേരള നിയമസഭ സന്ദര്‍ശിക്കും. നിയമസഭ സന്ദര്‍ശിക്കാനുള്ള കേരള സര്‍ക്കാരിന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചതായി നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അറിയിച്ചു.
രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നും മെയ്, ജൂണ്‍ മാസങ്ങളിലൊന്നില്‍ കേരളം സന്ദര്‍ശിക്കാമെന്ന് രാഷ്ട്രപതി അറിയിച്ചതായും തേറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും തേറമ്പില്‍ രാമകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സ്ഥിതിഗതികള്‍ അവരെ ധരിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications