ശ്രീനഗറില്‍ ഗവ. കോംപ്ലക്സില്‍ ഭീകരാക്രമണം: മൂന്ന് മരണം
ശ്രീനഗര്‍: ശ്രീനഗറില്‍ സര്‍ക്കാര്‍ ഡിവിഷണല്‍ ഹെഡ്ക്വാട്ടേഴ്സിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 24 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് രണ്ട് ഭീകരര്‍ വെടികളുതിര്‍ത്ത് ഓഫീസ് സമുച്ചയത്തിലേക്ക് കടന്നത്. ഈ സമയത്ത് മുന്നൂറിലേറെ ജീവനക്കാര്‍ ഓഫീസ് സമുച്ചയത്തിലുണ്ടായിരുന്നു. ഇതുവരെ രണ്ട് ഡസനോളം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
നിയമസഭാ മന്ദിരത്തിന്റെയും പഴയ സെക്രട്ടറിയേറ്റിന്റെയും തൊട്ടടുത്താണ് ഓഫീസ് സമുച്ചയം. ഓഫീസ് സമുച്ചയത്തിനുള്ളില്‍ കടന്നിരിക്കുന്ന ഭീകരരെ നേരിടുന്നതിനായി പൊലീസും സൈനികരും കെട്ടിടം വളഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications