ആറ്റുകാല്‍ പൊങ്കാല തുടങ്ങി
തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ആറ്റുകാല്‍ ഭഗവതിക്കു മുന്നിലെ നിലവിളക്കില്‍ നിന്ന് കൊളുത്തിയ അി തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി രാവിലെ 11 മണിയോടെ തിടപ്പള്ളിയിലെ അടുപ്പിലേക്കു പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
തിടപ്പള്ളിയിലെ അടുപ്പില്‍ നിന്നും കീഴ്ശാന്തി ക്ഷേത്രത്തിനു പുറത്തെ പണ്ഡാരഅടുപ്പിലേക്കും തീ പകര്‍ന്നു. ഇതോടെ ക്ഷേത്രത്തിനു ചുറ്റുമുള്ള 10 ലക്ഷത്തോളമുള്ള പൊങ്കാല അടുപ്പുകളില്‍ തീയെരിയാന്‍ തുടങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും സ്ത്രീകളെത്തിയിട്ടുണ്ട്. സ്ത്രീകള്‍ ഫെബ്രവരി 23 ബുധനാഴ്ച തന്നെ ആറ്റുകാല്‍ ദേവീസന്നിധിയിലെത്തിയിരുന്നു.
പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം കോര്‍പറേഷനും വിവിധ സംഘടനകളും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1500 പൊലീസുകാരെ സുരക്ഷാസന്നാഹത്തിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. പൊങ്കാലയിടാനെത്തിയവര്‍ക്കായി കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് മൂന്നരയോടെ പൊങ്കാലനിവേദ്യങ്ങളില്‍ തന്ത്രി തീര്‍ത്ഥം തളിക്കുന്നതോടെയാണ് ചടങ്ങുകള്‍ അവസാനിക്കുക.150ളം തന്ത്രിമാരെ പൊങ്കാലച്ചടങ്ങുകള്‍ക്കായി നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications