കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഖലാ റാലികള്‍ നടത്തും: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍പു നിശ്ചയിച്ച പ്രകാരം മേഖലാ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ വസതിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. പ്രവര്‍ത്തകരെ നിരാശരാക്കുന്ന തീരുമാനമെടുക്കില്ലെന്നും യോഗത്തിനു ശേഷം കരുണാകരന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

തിരുവനന്തപുരത്തും കോഴിക്കോട്ടും എറണാകുളത്തുമാണ് മേഖലാറാലികള്‍ നടത്തുക. മൂന്നുലക്ഷത്തിലധികം പേരെ റാലികളില്‍ പങ്കെടുപ്പിക്കണമെന്നാണ് കരുതുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് റാലികള്‍ നടത്തുന്നത്. താന്‍ ദില്ലിക്കു പോകുന്നത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമാണെന്നും ആരുമായും ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കരുണാകരന്‍ അറിയിച്ചു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥനചര്‍ച്ചകളില്‍ ഗ്രൂപ്പ് എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

15 ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഈയിടെ കരുണാകരപക്ഷത്തിലേക്കു വന്ന കെ സുധാകരനും യോഗത്തിനുണ്ടായിരുന്നു. മേഖലാ റാലിക്കായുള്ള ഒരുക്കങ്ങളെപ്പറ്റിയും ഗ്രൂപ്പ് യോഗം ചര്‍ച്ച ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X