സമ്മേളനത്തിലെ വിഭാഗീയത ചര്‍ച്ച ചെയ്യും: പിണറായി
കണ്ണൂര്‍: സംസ്ഥാന സമ്മേളനത്തിലുണ്ടായ വിഭാഗീയത സംസ്ഥാന, കേന്ദ്രകമ്മറ്റികളില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
സമ്മേളനത്തില്‍ മത്സരമൊഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. ഇത് തികച്ചും അനാരോഗ്യമായ പ്രവണതയാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല ജില്ലകളിലും വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇത് പാര്‍ട്ടിക്കു ദോഷം ചെയ്യും.
മലപ്പുറം സിപിഎമ്മിന് ശക്തി കുറഞ്ഞ ജില്ലയായിരുന്നു. എന്നാല്‍ ഇവിടെ നടന്ന സംസ്ഥാന സമ്മേളനം ഈ വസ്തുത തിരുത്തിക്കുറിച്ചു. സിപിഎമ്മിന് ഇനി മലപ്പുറം പുതിയ ജില്ലയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications