കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവീണ്‍ വധം: ഡിവൈഎസ്പി അറസ്റില്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: പ്രവീണ്‍ കൊലക്കേസില്‍ മലപ്പുറം ഡിവൈഎസ്പി ഷാജിയെയും സഹായി ബിനുവിനെയും അറസ്റ് ചെയ്തു.

രണ്ട് പേരും പൊലീസ് കസ്റഡിയിലായിരുന്നെങ്കിലും അറസ്റ് ചെയ്തത് ഫിബ്രവരി 24 വ്യാഴാഴ്ചയാണ്. ഫിബ്രവരി 18ന് രാത്രി പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് ഷാജിയെ കസ്റഡിയിലെടുത്തത്. ഇവര്‍ക്കതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരെയും തെളിവെടുപ്പിനായി കുമരകം, തണ്ണീര്‍മുക്കം, പള്ളുരുത്തി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി.

മലപ്പുറം ഡിവൈഎസ്പി (അഡ്മിനിസ്ട്രേഷന്‍) ആയിരുന്ന ഷാജി വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ഏറ്റുമാനൂര്‍ മാടപ്പാട്ട് മേവക്കാട്ട് പ്രവീണിനെ കൊന്നത്. ഷാജിയുടെ മൂന്നാം ഭാര്യയുമായുള്ള പ്രവീണിന്റെ അവിഹിത ബന്ധമാണ് കൊലയിലേക്ക് നയിച്ചത്. പ്രവീണിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയതും കൊലക്ക് സഹായിച്ചതും ബിനുവാണ്.

ചീപ്പുങ്കല്‍ പാലത്തിന് താഴെ തോട്ടില്‍ കണ്ടെത്തിയ കാലുകള്‍ പ്രവീണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം ഊര്‍ജിതമായത്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേയറ്റത്ത് കണ്ടെത്തിയിരുന്നു.

പ്രവീണിന്റെ തല കണ്ടെത്താനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അരൂര്‍ പാലത്തില്‍ നിന്നും തല വലിച്ചെറിഞ്ഞുവെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് ശരിയായിരിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ തുടരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X