കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് റജീന പറഞ്ഞു: അജിത
കോഴിക്കോട്: മുന്‍മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി തനിക്ക് 16 വയസ് മാത്രമുള്ളപ്പോള്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീന വെളിപ്പെടുത്തിയതായി അന്വേഷി പ്രസിഡന്റ് കെ. അജിത ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കി.
1998 ജനവരി അഞ്ചിനാണ് റജീന മാതാവിന്റെ ഒപ്പം അന്വേഷിയുടെ ഓഫീസിലേക്കു വന്നത്. ഐസ്ര്ക്രീം പാര്‍ലര്‍ കേസിലെ മുഖ്യസാക്ഷിയാണ് താനെന്നു പറഞ്ഞ റജീന 1994-95ല്‍ കുഞ്ഞാലിക്കുട്ടി തന്നെ പലതവണ പീഡിപ്പിച്ചുവെന്നു പറഞ്ഞു. ആ സമയത്ത് കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നു. പൊലീസ് തന്റെ പല മൊഴികളും അന്വേഷണസമയത്തു രേഖപ്പെടുത്തിയില്ലെന്നു പരാതിപ്പെട്ട റജീന താന്‍ ആവശ്യപ്പെട്ടതനുസരിച്ച് പരാതിയെഴുതി തന്നതായും അജിത അറിയിച്ചു.
ഈ പരാതിയുടെ കോപ്പി സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള നിയമസഭാ കമ്മറ്റിയിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതെത്തുടര്‍ന്ന് സുഗതകുമാരി അധ്യക്ഷയായിരുന്ന വനിതാകമ്മീഷനു മുമ്പാകെ റജീന ഹാജരായിരുന്നു.
പിന്നീട് 2004 സെപ്റ്റംബറില്‍ വീണ്ടും തന്നെ സമീപിച്ച റജീന പണത്തിനു മുന്നില്‍ സത്യം മറയ്ക്കപ്പെടുകയാണെന്നു പരാതി പറഞ്ഞു. പൊതുജനങ്ങള്‍ സത്യമറിയണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ താന്‍ വിവരമറിയിക്കുകയായിരുന്നുവെന്നും കേസിലെ സത്യാവസ്ഥ റജീന മാധ്യമങ്ങളിലൂടെ തുറന്നുപറയുകയായിരുന്നെന്നും അജിത മൊഴി നല്‍കി.
ഈ കേസിലുള്ള വാദം മാര്‍ച്ച് ഒമ്പതിനു തുടരും. സംഭവം നടന്ന സമയത്ത് വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന സുഗതകുമാരിയെ അന്നു വിസ്തരിക്കും.












Click it and Unblock the Notifications