എന്‍ഡിഎഫ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
മാവേലിക്കര: നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും ഇറങ്ങുകയായിരുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ അഷ്റഫ് (30) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അക്രമം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നു.
ഫിബ്രവരി 23 ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പള്ളിയില്‍ നിന്നും ഇറങ്ങിവന്ന അഷ്റഫിനെയും മറ്റ് രണ്ടു പേരെയും രണ്ട് ജീപ്പുകളിലായെത്തിയ സംഘം വെട്ടുകയായിരുന്നു. പരിക്കേറ്റ താമരക്കമഴള വള്ളിക്കുന്നം കടുവിനാല്‍ ജുമാ മസ്ജിദ് മുസലിയാര്‍ ചെറുമുഖം ഇബ്രാഹിംകുട്ടി, പള്ളി ഇമാം കൊല്ലം കൊല്ലന്‍വിളയില്‍ മുഹമ്മദ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications