കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസ്സിനോട് വിശദീകരണം തേടിയേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംസ്ഥാന സമ്മേളനത്തില്‍ മത്സരത്തിനൊരുങ്ങിയ വി. എസ്. അച്യുതാനന്ദനോട് കേന്ദ്രനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടേക്കും.

വി. എസ് നടത്തിയ പ്രത്യയശാസ്ത്രയുദ്ധത്തോട് പോളിറ്റ് ബ്യൂറോയിലെ മിക്ക അംഗങ്ങള്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കിയ വിഷയങ്ങളില്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നത് പാര്‍ട്ടിയുടെ രീതിയല്ലെന്ന് പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയത് വി. എസിന് മുന്നറിയിപ്പെന്ന നിലയിലാണ്. വ്യക്തമായും പോളിറ്റ് ബ്യൂറോ ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു.

സംസ്ഥാന സമ്മേളനത്തില്‍ അവസാനം വരെയും ഒരു മത്സരം ഒഴിവാക്കാന്‍ പോളിറ്റ് ബ്യൂറോ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെയാണ് വി. എസ് പക്ഷം മത്സരിക്കാന്‍ തയ്യാറായത്. കേന്ദ്രനേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ മാനിക്കാതെ വി. എസ് പക്ഷം നടത്തിയ നീക്കം വരുംനാളുകളില്‍ അവര്‍ക്ക് വിനയാവും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി. എസ്സിനെതിരെ നടപടിക്ക് സാധ്യതയില്ലെങ്കിലും സംസ്ഥാന കമ്മിറ്റിയിലെ ഔദ്യോഗികപക്ഷം ശത്രുതാമനോഭാവത്തോടെ പിടിമുറുക്കിയാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം എന്ത് തീരുമാനമാണ് സ്വീകരിക്കുകയെന്ന് പറയാനാവില്ല.

സംസ്ഥാന കമ്മിറ്റിയിലേക്കുള്ള മത്സരം ഒഴിവാക്കാന്‍ പിബി നടത്തിയ ശ്രമങ്ങളുടെ ഭാഗമായി മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ വി. എസ്സിനെ കൊണ്ടു തന്നെ ആഹ്വാനം ചെയ്യിച്ചതാണ്. എന്നാല്‍ മത്സരത്തിന് തയ്യാറായി 12 പ്രതിനിധികള്‍ മുന്നോട്ടുവന്നതോടെ പിബിയുടെ ശ്രമങ്ങള്‍ ഫലം കാണാതെ പോയി. ഇതിന് മുഖ്യകാരണക്കാരനായ വി. എസ്സിനോട് മാര്‍ച്ച് 17ന് നടക്കുന്ന പിബി യോഗത്തില്‍ വിശദീകരണം തേടിയേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X