കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ. പി. വിശ്വനാഥന്റെ ഹര്‍ജി മാറ്റിവച്ചു

  • By Staff
Google Oneindia Malayalam News

ദല്ലി: ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ. പി. വിശ്വനാഥന്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി മാര്‍ച്ച് ഏഴിലേക്ക് മാറ്റിവച്ചു.

ചീഫ് ജസ്റിസ് ആര്‍. സി. ലഹോട്ടിയയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി മാറ്റിവച്ചത്.

രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയായ വിശ്വനാഥന്റെ പ്രതിഛായക്ക് മങ്ങലേറ്റിരിക്കുകയാണെന്നും അതുകൊണ്ട് ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും വിശ്വനാഥന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ വിശ്വനാഥന്‍ ഇപ്പോള്‍ മന്ത്രിയല്ലാത്തതിനാല്‍ കേസിന് അടിയന്തിരസ്വഭാവമില്ലെന്നും അതുകൊണ്ട് അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് വിശ്വനാഥന്‍ വനംമന്ത്രി സ്ഥാനം രാജിവച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X