യുഎസ് സോഫ്റ്റ്വേറിന് പുതിയ കരാര്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയായ യുഎസ് സോഫ്റ്റ്വേര്‍ വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ-മരുന്നു റീട്ടേയ്ല്‍ കമ്പനിയായ സേഫ്വേ ഐഎന്‍സിയുമായി 27 മില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സേഫ്വേക്കു വേണ്ടി യുഎസ് സോഫ്റ്റ്വേര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ കമ്പനിക്കു ലഭിച്ച നേട്ടമാണെന്ന് യുഎസ് കമ്പനി വക്താവ് മുരളി ഗോപാലന്‍ പറഞ്ഞു. എന്നാല്‍ ആഗ്രഹിക്കുന്ന പക്ഷം കരാര്‍ വേണ്ടെന്നു വയ്ക്കാന്‍ സേഫ്വേക്ക് അവകാശം നല്‍കുന്ന വിധത്തിലാണ് കരാര്‍ വ്യവസ്ഥകളെന്നു മുരളി അറിയിച്ചു.
1999ല്‍ 14 ജോലിക്കാരുമായി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ച യുഎസ് സോഫ്റ്റ്വേറില്‍ ഇപ്പോള്‍ 2000 ജോലിക്കാരുണ്ട്.












Click it and Unblock the Notifications