എയര്‍ഇന്ത്യാ എക്സ്പ്രസ് 37 സര്‍വീസുകള്‍ തുടങ്ങും
ദില്ലി: ചെലവു കുറഞ്ഞ വിമാനസര്‍വീസെന്ന വിദേശഇന്ത്യാക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് ആരംഭിക്കുന്ന എയര്‍ ഇന്ത്യാ സര്‍വീസ് തുടക്കത്തില്‍ ഗള്‍ഫിലേക്ക് 37 സര്‍വീസുകള്‍ ആരംഭിക്കും. ഇവയില്‍ 31ളം സര്‍വീസുകള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുമായിരിക്കുമെന്ന് എയര്‍ ഇന്ത്യാ ചെയര്‍മാന്‍ വി തുളസീദാസ് അറിയിച്ചു. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്നും മൂന്നു വീതം സര്‍വീസുകളുണ്ടായിരിക്കും.
ഏപ്രില്‍ അവസാനം മുതല്‍ സര്‍വീസാരംഭിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിലെ നിരക്ക് മറ്റു വിമാനങ്ങളേക്കാള്‍ 25 ശതമാനം കുറവായിരിക്കും. കേരളത്തില്‍ നിന്നും മസ്കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസുണ്ടായിരിക്കും. പിന്നീട് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസാരംഭിക്കും.
മൂന്നു ബോയിംഗ് 737-800 വിമാനങ്ങളാണ് എയര്‍ ഇന്ത്യാ എക്സ്പ്രസിനു വേണ്ടി എയര്‍ ഇന്ത്യ പാട്ടത്തിനെടുക്കുന്നത്. സാധാരണ വിമാനങ്ങളേക്കാള്‍ 12 യാത്രക്കാരേയും അരടണ്‍ ചരക്കും അധികം വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങളുടെ ഇന്ധനക്ഷമതയും കൂടുതലാണ്. മൂന്നു വിമാനങ്ങളില്‍ ഒന്ന് ബോയിംഗ് കമ്പനി എയര്‍ ഇന്ത്യക്കു കൈമാറിക്കഴിഞ്ഞു.












Click it and Unblock the Notifications