കേന്ദ്രവാഗ്ദാനം പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ 20,000 കോടി മുതല്‍മുടക്കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉറപ്പ് പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എത്രയും വേഗത്തില്‍ ഇതു സാധ്യമാക്കുകയെന്നതാണ് കേരളത്തിനു മുന്നിലുള്ള വെല്ലുവിളി.
കേന്ദ്രത്തില്‍ നിന്നും കേരളത്തിനു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നിക്ഷേപപദ്ധതിയാണിത്. ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോകോണ്‍ഫറന്‍സിലൂടെ സുതാര്യകേരളം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി സംവദിക്കാന്‍ സൗകര്യം ലഭിക്കുന്നതിനു വേണ്ടി അടുത്തിടെയാണ് വീഡിയോകോണ്‍ഫറന്‍സിങ് സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജ്ജമാക്കിയത്. മുഖ്യമന്ത്രി സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നിലവില്‍ വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് എല്ലാ ദിവസവും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications