ഐ ഗ്രൂപ്പ് നേതാക്കള്‍ ആന്റണിയെ സന്ദര്‍ശിച്ചു
കോഴിക്കോട്: കോഴിക്കോട്ടെത്തിയ മുന്‍മുഖ്യമന്ത്രി എകെ ആന്റണിയെ ഐ ഗ്രൂപ്പ് നേതാക്കള്‍ സന്ദര്‍ശിച്ചു. കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോഴാണ് ആന്റണി കോഴിക്കോട്ടിറങ്ങിയത്.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് ഐ ഗ്രൂപ്പ നേതാക്കള്‍ ആന്റണിയോട് അഭ്യര്‍ത്ഥിച്ചു.
അച്ചടക്കനടപടി ഒരു പരിഹാരമാര്‍ഗമായി താന്‍ കാണുന്നില്ലെന്നും തര്‍ക്കങ്ങളുയര്‍ത്തി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായക്കരുതെന്നും ആന്റണി പറഞ്ഞു. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുകയാണ് ഉചിതമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡന്റ് എം വീരാന്‍കുട്ടി, മുന്‍മന്ത്രി പി ശങ്കരന്‍, ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയന്ത്, സംസ്ഥാനസെക്രട്ടറി കെ പ്രവീണ്‍കുമാര്‍, കെപിസിസി അംഗം എന്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് ആന്റണിയെ കണ്ടത്.












Click it and Unblock the Notifications