പോരാട്ടം തുടരും: അച്യുതാനന്ദന്‍
കൊച്ചി: പാര്‍ട്ടിക്കകത്തും പുറത്തുമായി താന്‍ നടത്തുന്ന പോരാട്ടം ഇനിയും തുടരുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടന്നതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കുകയെന്നത് പാര്‍ട്ടിയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. അതില്‍ തെറ്റുണ്ടെന്ന് താന്‍ കരുതുന്നതില്ല. മത്സരിക്കുന്നതിനെ വിഭാഗീയപ്രവര്‍ത്തനമായി കരുതാനും പറ്റില്ല. സമൂഹത്തില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടു വരും. തെറ്റായ കാര്യങ്ങള്‍ക്കെതിരായ പോരാട്ടം തുടരുകയും ചെയ്യും.
വിഭാഗീയപ്രവര്‍ത്തനം നടന്നുവെന്ന പിണറായിയുടെ പ്രസ്താവനയെ കുറിച്ചു ചോദിച്ചപ്പോള്‍ അതെക്കുറിച്ച് പിണറായിയോടു തന്നെ ചോദിക്കണമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications