സിപിഎം അച്ചടക്കനടപടികള്‍ക്കൊരുങ്ങുന്നു

തൃശൂര്‍: വിഎസ് അച്യുതാനന്ദനെ ലക്ഷ്യമാക്കി അച്ചടക്കനടപടികള്‍ക്ക് സിപിഎം ഒരുങ്ങുന്നു. പാര്‍ട്ടി പോളിറ്റ് ബ്യൂറോയും ഇതിന് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന സുര്‍ജിത്തിന്റെയും വിഭാഗീയപ്രവര്‍ത്തനങ്ങളുണ്ടായെന്ന് പിണറായിയുടേയും പ്രസ്താവനകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തി സംസ്ഥാനകമ്മറ്റിയുടെ ഔദ്യോഗിക നിലപാടുകളെ വെല്ലുവിളിച്ചുവെന്നതാണ് വിഎസിനു നേരെ ഉയരുന്ന ആരോപണം.സംസ്ഥാനകമ്മറ്റിയിലേക്ക് നടന്ന മത്സരം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായിരുന്നില്ലാ, വിഭാഗീയതയുടെ ഭാഗമായിരുന്നുവെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. പോളിറ്റ് ബ്യൂറോയെ ആവശ്യമില്ലാതെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന് വിഎസ് പക്ഷവും ആരോപിക്കുന്നു.

പ്രധാനമായും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപണമുന്നയിച്ച് ഏപ്രിലില്‍ ദില്ലിയില്‍ നടക്കുന്ന പാര്‍ട്ടി കോന്‍ഗ്രസില്‍ വിഎസിനെതിരായ പരാതി പോളിറ്റ് ബ്യൂറോയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. സമ്മേളത്തിലുണ്ടായ വിഭാഗീയതയെ പറ്റി പോളിറ്റ് ബ്യൂറോയും കേന്ദ്രനേതൃത്വവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന സൂചിപ്പിക്കന്നതും വിഎസിനെതിരെ നടപടിയുണ്ടാകുമെന്നു തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+