മദനിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഫെബ്രവരി 25 വെള്ളിയാഴ്ച പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ അഭിഭാഷകന് ഹാജരാകാന്‍ വേണ്ടി ജാമ്യാപേക്ഷ പരിണിക്കുന്നതു മാറ്റി വയ്ക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ മദനിയോട് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴു വര്‍ഷമായി ജയിലിലില്‍ കഴിയുന്ന മദനിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications