Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന

കൊച്ചി: കോണ്‍ഗ്രസ് പിളര്‍പ്പിലേക്കു നീങ്ങുകയാണെന്ന് ഐ ഗ്രൂപ്പ് നേതാവ് മുരളീധരന്‍ വ്യക്തമായ സൂചന നല്‍കി. ഐ ഗ്രൂപ്പ് എറണാകുളം മേഖലാതല നേതൃയോഗത്തിലാണ് മുരളീധരന്‍ ഇതുസംബന്ധിച്ച സൂചന നല്‍കിയത്. മാര്‍ച്ച് ഒമ്പതിന് കോഴിക്കോട് ഐ ഗ്രൂപ്പിന്റെ ആദ്യ മേഖലാ റാലി നടക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും മുരളി പറഞ്ഞു.

ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുന്ന സ്ഥിതിയാണിപ്പോഴെന്നും അതിനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കരുണാകരന്‍ എവിടെ നില്‍ക്കുന്നുവോ അവിടമാണ് കോണ്‍ഗ്രസ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ യഥാര്‍ഥ കോണ്‍ഗ്രസ്സുകാരുടെ വിജയം ഉറപ്പാക്കാന്‍ വേണ്ടതു ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ പേരും പറഞ്ഞ് വോട്ട് ചോദിച്ചാല്‍ ജനം ചൂലെടുത്ത് അടിക്കും. ഇന്ത്യ ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന കക്ഷികളുണ്ട്. അവരുമായി സോണിയഗാന്ധി എല്ലാ ആഴ്ചയും ചര്‍ച്ചകളും നടത്തുന്നുണ്ട്. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ ഹനിക്കാത്ത തീരുമാനമാകും ഐ ഗ്രൂപ്പ് കൈക്കൊള്ളുകയെന്നും മുരളി പറഞ്ഞു.

കരുണാകരനെ ഗവര്‍ണറാക്കാം. ആ ഒഴിവില്‍ മുരളീധരനെ രാജ്യസഭയിലയക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ വരുന്നുണ്ട്. ഇതിനൊന്നും ഇനി വഴങ്ങില്ല. എറണാകുളം റാലിക്കു ശേഷം സംഭവിച്ചതു പോലുള്ള അബദ്ധം ഇനിയുണ്ടാകില്ല.

മാര്‍ച്ച് 21ന് കൊച്ചിയില്‍ നടക്കുന്ന മേഖലാ റാലിക്ക് മുന്നോടിയായാണ് യോഗം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+