Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്നലയുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് തള്ളി

ദില്ലി: കേരളത്തില്‍ ഐ ഗ്രൂപ്പിന്റെ സമാന്തരപ്രവര്‍ത്തനത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി.

ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം അഹമ്മദ് പട്ടേല്‍ തെന്നലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തെന്നല ഫെബ്രവരി 26 ശനിയാഴ്ച തിരുവനന്തപുരത്തേക്കു മടങ്ങും. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കെപിസിസി യോഗം വിളിച്ചുകൂട്ടേണ്ടതുണ്ടോയെന്നതു സംബന്ധിച്ച് കേരളത്തിലെത്തിയ ശേഷം തീരുമാനിക്കും.

പാര്‍ട്ടിയില്‍ നിലവിലുള്ള സ്ഥിതിഗതികള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടാണ് ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കുന്നതെന്ന് നേരത്തെ തെന്നല അറിയിച്ചിരുന്നു. ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതുമില്ല. ഐ ഗ്രൂപ്പ് നേതാക്കളായ കരുണാകരന്‍, മുരളി എന്നിവരുടെ പ്രസ്താവനകളും ഗ്രൂപ്പുയോഗത്തിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാനുതകുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് തെന്നലയോട് അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടതെന്നറിയുന്നു.

ഇതിനിടെ ഐ ഗ്രൂപ്പിനോട് അവര്‍ നടത്താനിരിക്കുന്ന സമാന്തരറാലികള്‍ നടത്തരുതെന്ന് ഹൈക്കമാന്‍ഡ് ഐ ഗ്രൂപ്പിനോടാവശ്യപ്പെടുമെന്നാണ് സൂചന. ഹൈക്കാന്‍ഡിനെതിരായ നിലപാടു കൈക്കൊണ്ടാല്‍ ഗ്രൂപ്പിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+