Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ റെയില്‍പാത വികസനത്തിന് സഹായം

ദില്ലി: ഷൊര്‍ണൂര്‍-കുറ്റിപ്പുറം റെയില്‍പാത ഇരട്ടിപ്പിക്കുന്നതിന് 15 കോടി അനുവദിച്ചു. ഫെബ്രവരി 26 ശനിയാഴ്ച അവതരിപ്പിച്ച റെയില്‍വെ ബജറ്റിലാണ് ലാലു പ്രസാദ് യാദവ് ഇക്കാര്യം അറിയിച്ചത്.

കായംകുളം-മാവേലിക്കര പാതക്ക് അഞ്ച് കോടിയും കോഴിക്കോട്-മംഗലാപുരം പാത ഇരട്ടിപ്പിക്കുന്നതിന് 10 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊല്ലം-തിരുനെല്‍വേലി പാതക്ക് 31 കോടി അനുവദിച്ചു. എറണാകുളം-മുളന്തുരുത്തി പാതക്ക് 12 കോടി അനുവദിച്ചു.

കഞ്ചിക്കോട്-പാലക്കാട് മേഖലയിലെ മേല്‍പ്പാലങ്ങള്‍ക്ക് 50 ലക്ഷവും കണ്ണൂര്‍-എടക്കാട് മേഖലയിലെ മേല്‍പ്പാലങ്ങള്‍ക്ക് 60 ലക്ഷവും അനുവദിച്ചു. കൊച്ചുവേളി റെയില്‍വേ സ്റേഷന്‍ ആധുനികവത്കരിക്കുന്നതിന് അഞ്ചുലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലേക്കുള്ള മൂന്നു തീവണ്ടികളും നീട്ടിയ സര്‍വീസുകളിലുള്‍പ്പെടുന്നു. ദില്ലി-തിരുവനന്തപുരം കേരളാഎക്സ്പ്രസ് ചണ്ഡീഗഡ് വരെയും തിരുവനന്തപുരം-ബിലാസ്പൂര്‍ എക്സ്പ്രസ് കോര്‍ബ വരെയും രാജ്കോട്ട് -ഹാപ്പ എക്സ്പ്രസ് തിരുവനന്തപുരം വരെയും ദീര്‍ഘിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+