റെയില്‍വെ ബജറ്റ്: കേരളത്തിന് അവഗണന
ദില്ലി: ലാലു പ്രസാദ് യാദവ് അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തിന് അവഗണന. പുതുതായി 48 തീവണ്ടികളില്‍ കേരളത്തിന് ഒന്നുപോലുമില്ല. തീവണ്ടികള്‍ അനുവദിക്കണമെന്നും പാത ഇരട്ടിപ്പിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യങ്ങളെ പൂര്‍ണമായി അവഗണിക്കുകയാണ് ലാലു പ്രസാദ് ചെയ്തത്. ചെന്നൈക്കും ആന്ധ്രാപ്രദേശിനും ഒന്നില്‍ കൂടുതല്‍ തീവണ്ടികളനുവദിച്ചപ്പോള്‍ ഒരു പാസഞ്ചര്‍ തീവണ്ടി പോലും കേരളത്തിനനുവദിച്ചില്ല.
കേരളത്തോട് റെയില്‍വെ മന്ത്രി കാണിച്ച അവഗണനയ്ക്കെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്സഭയില്‍ ബജറ്റ് അവതരണത്തിനു ശേഷം പ്രതിഷേധമുയര്‍ത്തി. റെയില്‍വെ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം നീതി കാട്ടിയില്ലെന്ന് കെ ചന്ദ്രന്‍പിള്ള എംപി കുറ്റപ്പെടുത്തി.
ചസരംത്ഭഫഭ : ലഢഠഭത്ഭളദ ഝൂല്കഭത്ഭ ളഎഡതഗ്മഭലരു ആദധസളതബവേ ളഎ{ഞ്ചശ ചമഖഭഎബഗ്ഗഭഠഭലത്സവ ലഎ.{ഞ്ചജ്ഞിഭ്ത Fശിഭ എയല്കലഡ്ഡയേഗ്മഭ.












Click it and Unblock the Notifications