Get Updates
Get notified of breaking news, exclusive insights, and must-see stories!

റയില്‍വേ യാത്രാ, ചരക്ക് കൂലി കൂട്ടിയില്ല

ന്യൂഡല്‍ഹി:റെയില്‍വേ വകുപ്പുമന്ത്രി ലാലു പ്രസാദ് യാദവ് ഫെബ്രവരി 26 ഞായറാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റ് സാധാരണക്കാര്‍ക്ക് ഒരുപരിധി വരെ ആശ്വാസമാകും. ബജറ്റില്‍ യാത്രാ, ചരക്ക് കൂലിയില്‍ വര്‍ധനയില്ല. കര്‍ഷകര്‍ക്കും പാല്‍ വില്‍പ്പനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവുകളും ബജറ്റില്‍ പ്രഖ്യപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖത്തിനു പാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യയാത്രയനുവദിച്ചത് മറ്റൊരു നേട്ടമാണ്.

ബജറ്റില്‍ 2005-06 ല്‍ റയില്‍വേയ്ക്ക് 15,300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈകാലയളവില്‍ വരവില്‍ 4,183 കോടി രൂപ വര്‍ദ്ധന പ്രതീക്ഷിക്കുന്നു. മൊത്തം 50, 968 കോടി വരുമാനമാണ് ബജറ്റില്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നതായി പറയുന്നത്.

റയില്‍ വരുമാനം ഡിസംബര്‍ വരെ 8.3 ശതമാനം വര്‍ധിച്ചതായി ലാലുപ്രസാദ് യാദവ് അറിയിച്ചു. 538 കിലോമീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കും. പുതിയ 46 തീവണ്ടികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതോടൊപ്പം നിലവിലുള്ള27 തീവണ്ടി സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

റയില്‍ വേ ഭൂമി വികസന അതോറിറ്റി രൂപീകരിക്കും. റിസര്‍ വേഷന്‍ സംവിധാനം 152 സ്ഥലങ്ങളിലേക്ക് കൂടി. 411 റയില്‍വേ മേല്‍പ്പാലങ്ങള്‍ പുനരുദ്ധരിക്കും എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+