മേഖലാറാലികള്‍ മാറ്റില്ല: മുരളീധരന്‍
കാസര്‍ഗോഡ്: ഐ ഗ്രൂപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മേഖലാറാലികള്‍ മാറ്റില്ലെന്ന് കെ മുരളീധരന്‍ അറിയിച്ചു. കാഞ്ഞങ്ങാട്ട് ഐ ഗ്രൂപ്പ് യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. കെ കരുണാകരനെ തള്ളിപ്പറയുന്ന നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ് എന്ന തറവാട് ഉപേക്ഷിക്കാന്‍ ഐ ഗ്രൂപ്പ് നിര്‍ബന്ധിതരാകും.
ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസില്‍ സ്ഥാനം നല്‍കിയത് കരുണാകരനാണ്. മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടി ഐ ഗ്രൂപ്പനെ തള്ളിപ്പറയുകയാണ്.
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ് വേദനിപ്പിക്കാതെയുള്ള രാഷ്ട്രീയസഖ്യത്തിന് രൂപം നല്‍കും. സൂര്യന്‍ ഉദിച്ച് നെറുകയിലെത്തിയാലും വെളിച്ചം കാണാത്തവരാണ് ഇപ്പോഴത്തെ കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും ഒപ്പിടുന്ന കെപിസിസി പ്രസിഡന്റാണ് ഇപ്പോഴുള്ളതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications