നിരാഹാര സമരം നടത്തുമെന്ന് റജീന
കോഴിക്കോട്: മുന്‍വ്യവസായ വകുപ്പുമന്ത്രി കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന്റെ ബന്ധുവായ റൗഫിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തുമെന്ന് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷി റജീന.
ഐസ്ക്രീം കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. ആദ്യം കുഞ്ഞാലിക്കുട്ടിയുടെ വീട്ടുപടിക്കല്‍ നിരാഹാരമിരിക്കാനാണ് തീരുമാനിച്ചത്. പിന്നീട് അത് വേണ്ടെന്നു വച്ചു.
കോടതിയില്‍ താന്‍ മൊഴി മാറ്റിപ്പറഞ്ഞതു കൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്കനുകൂലമായി കോടതിവിധി വന്നത്. റൗഫ് പലപ്പോഴായി ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മൊഴി മാറ്റിപ്പറഞ്ഞത്. ഭീഷണിപ്പെടുത്തിയതിന് റൗഫിന്റെ പേരിലും കേസെടുക്കണം.
കുഞ്ഞാലിക്കുട്ടി കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കോഴിക്കോട് പൊലീസ് കമ്മീഷണര്‍ നീരാ റാവത്തിന് താന്‍ മൊഴി നല്‍കിയിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇക്കാര്യം ഇനിയും കോടതിയില്‍ പറയാന്‍ തയ്യാറാണെന്നും അതിന് വനിതാസംഘടനകളുടെ സഹായം തേടുമെന്നും റജീന പറഞ്ഞു.












Click it and Unblock the Notifications