ബിജെപി പാസ്വാനുമായി സഖ്യത്തിന് ശ്രമിക്കും
ദില്ലി: ബിഹാറില്‍ തൂക്കു നിയമസഭയായിരിക്കും വരുന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ രാംവിലാസ് പാസ്വാനുമായി സഖ്യത്തിലേര്‍പ്പെടാന്‍ ബിജെപി നീക്കം നടത്തുന്നു.
ആര്‍ജെഡിയെ ഒരു സാഹചര്യത്തിലും പിന്തുണക്കില്ലെന്ന നിലപാടില്‍ പാസ്വാന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ലോക്ജനശക്തിയുമായി ചേര്‍ന്ന് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
പാസ്വാന് മുഖ്യമന്ത്രി പദം നേരത്തെ തന്നെ എന്‍ഡിഎ വാഗ്ദാനം ചെയ്തതാണ്. ബീഹാറില്‍ എന്‍ജിഎയുടെ പോരാട്ടം അധികാരത്തിലെത്താനല്ല, മറിച്ച് ആര്‍ജെഡിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും അവരുടെ ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനും വേണ്ടിയാണ്- ഹുസൈന്‍ വ്യക്തമാക്കി.












Click it and Unblock the Notifications