ബീഹാറില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത
പാറ്റ്ന: ആര്‍ജെഡി സഖ്യത്തെയോ എന്‍ഡിഎയോ പിന്തുണക്കില്ലെന്ന് ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കിയതോടെ ബീഹാറില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറി.
തൂക്കു നിയമസഭ വരുമെന്നുറപ്പായ ബീഹാറില്‍ ആര്‍ജെഡി സഖ്യത്തിനോ എന്‍ഡിഎയ്ക്കോ സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല.
ആര്‍ജെഡിയുടെ എന്‍ഡിഎയുടെയോ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന സാഹചര്യമാണുള്ളതെങ്കില്‍ ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പിസിസി പ്രസിഡന്റ് രാം ജതന്‍ സിംഗ് പറഞ്ഞു.
ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications