Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ എല്‍ജെപി നിര്‍ണായകശക്തി

ദപാറ്റ്ന: ബീഹാറില്‍ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി നിര്‍ണായകശക്തിയായി മാറുന്നു. ആരാണ് അധികാരത്തിലെത്തുക എന്ന് തീരുമാനിക്കുന്നത് എല്‍ജെപിയായിരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൊതുപ്രവണത വ്യക്തമാക്കുന്നത്.

ആര്‍ജെഡി സഖ്യത്തിനോ ബിജെപി സഖ്യത്തിനോ അധികാരത്തിലെത്താനുള്ള കേവലഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ ലീഡിംഗ് നില വ്യക്തമാക്കുന്നത്. ഈ സ്ഥിതിയില്‍ ലോക്ജനശക്തിയുടെ നിലപാട് നിര്‍ണായകമാവും. ഇരുസഖ്യത്തിനും പിന്നിലായി സുപ്രധാന ശക്തിയായി ലോക്ജനശക്തി മുന്നേറി കൊണ്ടിരിക്കുകയാണ്.

എന്‍ഡിഎയുമായി ഒരു തരത്തിലും കൂട്ടുകൂടില്ലെന്ന് പാസ്വാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ആര്‍ജെഡി സഖ്യവുമായും അദ്ദേഹം യോജിപ്പിലല്ല. ഈ സ്ഥിതിയില്‍ പാസ്വാന്റെ നിലപാട് എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+