ബീഹാറില്‍ ആര്‍ജെഡി മുന്നില്‍
പാറ്റ്ന: ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി മുന്നേറുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് വന്‍മുന്നേറ്റം നടത്തുമ്പോള്‍ ജാര്‍ഖണ്ഡില്‍ ബിജെപിയാണ് മുന്നേറുന്നത്.
ഒടുവിലത്തെ ലീഡിംഗ് നില അനുസരിച്ച് ആര്‍ജെഡി ബീഹാറില്‍ 31 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ബിജെപി 23 സീറ്റില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളില്‍ മാത്രമേ ലീഡുള്ളൂ.
ഹരിയാനയില്‍ 88 സീറ്റുകളില്‍ 62ലും മുന്നേറുന്ന കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐന്‍എല്‍ഡി 15 സീറ്റിലും ബിജെപി രണ്ട് സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.
ജാര്‍ഖണ്ഡില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബിജെപി 24 സീറ്റില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 20 സീറ്റിലും ആര്‍ജെഡി 10 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.












Click it and Unblock the Notifications