ഇളങ്കോവനെതിരെ നടപടി വേണം: ഡിഎംകെ
ചെന്നൈ: കേന്ദ്രമന്ത്രി ഇ. വി. കെ. എസ് ഇളങ്കോവനെതിരെ നടപടിയെടുക്കണമെന്ന് ഡിഎംകെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
ചെന്നൈയില്‍ നടന്ന കോണ്‍ഗ്രസിന്റെ ഒരു യോഗത്തില്‍ ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിക്കെതിരെ വിമര്‍ശനമഴിച്ചുവിട്ടതിനാണ് ഡിഎംകെ നടപടിക്ക് ആവശ്യപ്പെട്ടത്.
ഡിഎംകെ നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ഇളങ്കോവനെതിരെ ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടതെന്ന് കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications